Posts

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 8

Image
         ഇപ്പോൾ ഞങ്ങൾ റോഡിന്റെ അവസാനം കണ്ടു. അതിനു താഴേക്കു പടവുകൾ ഉണ്ട്. താഴെ കടൽ ആണ്...  തിരകൾ അടിച്ചു കയറുന്നുണ്ട്. എന്നാൽ ഒരു വലിയ മൈതാനം പോലെ അവിടെ മണൽ കിടക്കുന്നുണ്ട് കുറേ കൂടെ നീളത്തിൽ, ആ റോഡിന്റെ extension പോലെ. അങ്ങോട്ട്‌ നടന്നിറങ്ങി. നിറയെ വെളുത്ത മേഘങ്ങൾ ഉണ്ട് മുകളിൽ. കാര്മേഘവും ഉണ്ട്ട്ടോ. സന്തോഷം കാരണം കുറച്ചു നേരം ഞങ്ങൾ നിശബ്ദരായി. ഞാനും സതീശനും കടൽ നോക്കി അവിടെ ഇരുന്നു. ഉണ്ണി കറങ്ങി നടന്നു കുറേ ഫോട്ടോ എടുത്തു. കുറച്ചു കഴിഞ്ഞാണ് എണീറ്റത്. എന്തോ ഒരു വലിയ കാര്യം സാധിച്ചപോലെ ഉള്ള സന്തോഷം ആയിരുന്നു എനിക്ക്. കുറച്ചു നേരം അവിടെ കിടന്നു. പിന്നെ നോക്കിയപ്പോൾ അതിർത്തി തിരിച്ചിരിക്കുന്നത് പോലെ കമ്പി വേലി കെട്ടാനുപയോഗിക്കുന്ന പോസ്റ്റ്‌ ഇട്ട് ചങ്ങല കൊണ്ട് ഒരു തിരിവ് കണ്ടു. ആ പോസ്റ്റിൽ ഒന്നിൽ കയറി നിന്ന് ഞാൻ കടലിന്റെ അറ്റത്തു ശ്രീലങ്ക കാണുന്നുണ്ടോ എന്ന് നോക്കി തിരിഞ്ഞപ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ എന്നെ നോക്കുന്ന സതീശനെ ആണ് കണ്ടത്. ആ നില്പിൽ കുറച്ചു ഫോട്ടോ അവൻ എടുത്തു. ഞാൻ കുറേ ദൂരം ചങ്ങല കഴിഞ്ഞും നടന്നു. പിന്നെ അവസാനം അവിടെ നിന്ന് തിരിച്ചു നടന്നു. കയറാൻ നേരത്താണ് മലപ്പുറ

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 7

Image
ധനുഷ്‌കോടി.... ബസ് ഇറങ്ങി ഞങ്ങൾ ചുറ്റും നോക്കി. അവിടെ ആരും ഇല്ലായിരുന്നു മറ്റു സന്ദർശകരായി... കാരണം ഞങ്ങൾ അവിടെ എത്തുന്നത് രാവിലെ 8 മണിക്കാണ്. ഓഫ്‌ സീസൺ ട്രിപ്പ്‌ കൂടെ ആയതുകൊണ്ട് പറയണ്ടല്ലോ...ആരും ഇല്ലാതെ ഞങ്ങൾക്ക് മാത്രമായി പോകുന്ന സ്ഥലം കിട്ടണം എന്നൊരു അതിമോഹമാണ് പലപ്പോഴും എനിക്ക്... എന്നാൽ ഇടക്ക് കിട്ടുന്ന അപരിചിതരുടെ സൗഹൃദങ്ങൾ യാത്രയിൽ കൂടുതൽ നിറം നൽകാറുമുണ്ട്. ഇപ്പോൾ ഞങ്ങൾ കാണുന്ന കാഴ്ച ഒരു വീതികൂടിയ നല്ല അടിപൊളി ഒരു റോഡ് വളവും പുളവും ഇല്ലാതെ നേരെ പോയിരിക്കുന്നു. രണ്ട് സൈഡും കല്ലുകൊണ്ട്  കയ്യാല പോലെ കെട്ടിയിട്ടുണ്ട്. അതിന്റെ അപ്പുറം ഒരു 150-200 മീറ്റർ ദൂരം അസ്സൽ വെള്ള നിറമുള്ള മണൽ... അതും കഴിഞ്ഞാൽ നീല കടൽ.  കുറച്ചു മുൻപിലായി രണ്ട് സൈഡിലും ഓലകൊണ്ട് കെട്ടിയ ചെറിയ കുടിലുകൾ കാണാം. അത് കട with വീട് എന്ന concept ആയിരുന്നു. ഇടതു വശത്തു ആദ്യം കണ്ട കടയിൽ കയറി. ഞങ്ങളിൽ ഭൂരിപക്ഷം ഇടതിനാണല്ലോ... അവിടെ നമ്മടെ ധനുഷിന്റെ സൈസിൽ ഒരു അണ്ണനും അയാളുടെ ഫാമിലിയും  ആണ് ഉള്ളത്. ആളുകൾ വരാത്തതിനാൽ ആണോ ആവോ അവിടെ അവർ ഉറക്കം എണീറ്റ കോലത്തിൽ ആയിരുന്നു. തറ ചവിട്ടി ഉറക്കുക പോലും ചെയ്യാത്ത മണലായിരുന

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 6

Image
   റൂമിൽ എത്തിയപ്പോൾ മുതൽ എങ്ങനെയെങ്കിലും ഫുഡ്‌ കഴിക്കണം എന്ന ചിന്തയായിരുന്നു. പക്ഷെ ക്ഷീണം കാരണം കിടന്നതറിയാതെ മയങ്ങാൻ തുടങ്ങി. എന്നാലും ഉറങ്ങിയില്ല... ഉറക്കിയില്ല. സംസാരങ്ങൾ പല വഴിയിൽ നീങ്ങി കൊണ്ടിരുന്നു. നാളെ രാവിലെ തന്നെ ധനുഷ്‌കോടി പോകുന്ന കാര്യങ്ങൾ ആണ് ചർച്ചയിൽ വന്നത്. രാവിലത്തെ സൂര്യോദയം കണ്ടു വേണം തുടങ്ങാൻ എന്ന ഒരു പ്ലാൻ വന്നു. കാരണം എല്ലാവരും ധനുഷ്‌കോടി പോയതിന്റെ ഫോട്ടോ ഇട്ടിരിക്കുന്നത് വൈകുന്നേരം എടുത്തത് മാത്രമാണ്... അപ്പോൾ നമ്മൾ നാളത്തെ സൂര്യോദയം ക്യാമറയിൽ ആക്കിയാൽ ഗൂഗിളിനും അപ്ഡേറ്റ് ആവും സംഗതി കളർ ആവും. സാധാരണ ആളുകൾ മിക്കവാറും രാമേശ്വരം ഒന്ന് കറങ്ങി വൈകുന്നേരം ധനുഷ്കോടിയും കണ്ടു തിരിച്ചു പോവലാണ് പതിവ്. പക്ഷെ ഞങ്ങൾ ധനുഷ്കോടിക്കു കൊടുത്ത വില ഞങ്ങടെ ഒരു ഫുൾ ഡേ ആയിരുന്നു. അവിടെ ഒരു ബീച് ഉണ്ടെന്നും ഒരു റോഡിന്റെ അവസാനം കാണാൻ കഴിയുമെന്നും ഫോട്ടോ കണ്ട് ഞാൻ മനസ്സിലാക്കി. അതിനപ്പുറം പ്രതീക്ഷകൾ ഇല്ലായിരുന്നു. എന്തായാലും നാളെ അറിയാം. ഇപ്പോൾ കുളിച്ചു ഫുഡ് കഴിക്കാൻ നോക്കാം. കട്ടിലിൽ നിന്ന് താഴെ ഇറങ്ങാൻ മടി ആയിരുന്നു. എങ്ങനെയോ പോയി കുളിച്ചു. വെള്ളത്തിനു തണുപ്പില്ലാത്തതു കൊണ്ട് കുളിച്ച ഒര

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 5

Image
           റൂമിൽ എത്തിയപ്പോൾ മുതൽ അടുത്ത സ്ഥലം ഏതാണ് എന്ന് തിരഞ്ഞു തുടങ്ങി. എന്നാൽ ഏതെങ്കിലും ഒരു ബീച്ചിൽ ഒരു കുളി പ്ലാൻ ചെയ്തിരുന്നു. ഉണ്ണിക്ക് ഫുൾ മുണ്ട് മാത്രം... അതുകൊണ്ട് ഞാനും അവനും കൂടെ പുറത്ത് പോയി ഒരു atm കണ്ടുപിടിച്ചു കുറച്ചു പൈസ എടുത്തു. പിന്നെ അവിടെ കണ്ട ഒരു തുണിക്കടയിൽ കയറി. ഒരു ഷോർട് വാങ്ങിച്ചു. മധുരയിൽ വില കൂടുതൽ ആണെന്ന് തോന്നി. ഇവിടെ ധാരാളം കലക്ഷനും ഉണ്ട്. അവിടനിന്നു റൂമിൽ എത്തി. ആദ്യം എവിടെ പോവണം... അതാണ് ചോദ്യം. രാമേശ്വരം ഒരു ദിവസം കൊണ്ട് തീരുന്നതല്ല... അപ്പോൾ ഉള്ളതിൽ കിടിലൻ സ്ഥലം തന്നെ നോക്കണോല്ലോ. ഗൂഗിളിന്റെ സ്റ്റാർ വാല്യൂ ഞങ്ങളുടെ കണ്ണിൽ പെടില്ല... പകരം ഫോട്ടോസ് പെടും. കിട്ടി.... രാമർ പാദം ടെംപിൾ. പേര് പോലെ തന്നെ ശ്രീരാമന്റെ പാദം പതിഞ്ഞ ശില വച്ച് ആരാധിക്കുന്ന അമ്പലം.  നോക്കിയപ്പോൾ നല്ല ദൂരം ഉണ്ട്. എന്റെ ഫോൺ കുറെ ചവറു സോഫ്റ്റ്‌വെയർ കൂടെ കൂട്ടിയാണ്  മേടിച്ചപ്പോൾ തന്നെ കിട്ടിയത്. അതിൽ സ്റ്റെപ് calculator ഉണ്ടായിരുന്നു. ഒരു ദിവസം നടന്ന ദൂരം റെക്കോർഡ് ചെയ്യും.കഴിഞ്ഞ ദിവസത്തെ  നോക്കിയപ്പോൾ 15.8 കിലോമീറ്റർ കാണിക്കുന്നുണ്ട്. മീനാക്ഷി ക്ഷേത്രത്തിൽ ഫോൺ കയറ്റിയിട്ടില്ല. അതും

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 4

Image
  സമനാർ ഹിൽസ് ൽ നിന്ന് ബസ് കേറിയപ്പോളേക്കും 8.30 ആയിരുന്നു. സതീശൻ എടുത്ത ഫോട്ടോസ് പലതും എടുത്ത് നോക്കുന്നുണ്ടായിരുന്നു. ഉണ്ണി ഞങ്ങടെ മുന്നിലെ സീറ്റിൽ ആയിരുന്നു. ചില ഫോട്ടോ എടുത്ത് അതിൽ ചെയ്യാവുന്ന മാറ്റങ്ങളും അങ്ങനെ ചെയ്താൽ വരുന്ന മാറ്റങ്ങളും അവൻ എനിക്ക് പറഞ്ഞു തന്നു. അടുത്ത തവണ റെഡി ആകണം എന്ന് മനസ്സിൽ ഉറപ്പിച്ചു. ഒരു പകലും രണ്ട് രാത്രിയും കഴിഞ്ഞു നടന്ന ഒരു സംഭവത്തിൽ നിന്ന് മനസ്സിലായി എനിക്കത് മൊത്തത്തിൽ മനസ്സിലായിട്ടില്ല എന്നത്. അത് വഴിയേ വരുന്നുണ്ട്. റൂമിൽ നിന്ന് കുറച്ചു ദൂരെ ആണ് ബസ് സ്റ്റാൻഡ്. അവിടെ നിന്ന് പിന്നേം നടക്കണം. നല്ല ബ്ലോക്ക്‌ ആയിരുന്നു. പക്ഷെ വൈറ്റിലയിൽ കണ്ട ബ്ലോക്ക്‌ തന്ന പോലത്തെ പേടി ഉണ്ടായിരുന്നില്ല. അപ്പോളാണ് സതീശൻ പറയുന്നത് ഇവിടെ ഉത്സവം നടക്കുമ്പോൾ ഒക്കെ വന്നാൽ ഉള്ള അവസ്ഥ. എന്നുവച്ചാൽ രാവിലെ പാർക്ക്‌ പോലെ ഓടിനടന്ന് കണ്ട അമ്പലത്തിൽ കാലുകുത്തണമെങ്കിൽ മണിക്കൂർ കണക്കിന് ക്യു നിക്കണം എന്ന്. വരുന്ന വഴി സൈഡിൽ കണ്ട തട്ടുകടയിൽ കണ്ട ചില പലഹാരങ്ങൾ വാങ്ങി കഴിച്ചു.  മധുര സ്പെഷ്യൽ ആണ്. റൂമിൽ ഏതാണ്ട് എത്താറായപ്പോൾ ആണ് ഉണ്ണിക്ക് ഗ്യാസ്ന്റെ അസ്കിത. മരുന്ന് വാങ്ങി. ഒരു സോ

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 3

Image
   നായ്ക്കർ മഹൽ എന്ത് കാഴ്ചകളാണ് തരാൻ പോവുന്നത് എന്ന് ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല.... കാരണം വെയിലും കൊണ്ട് പോവുന്നത് കറക്റ്റ് വഴി ആണോന്ന് പോലും അറിയാതെയാണ് പോക്ക്. ഗൂഗിൾ ദേവി തന്ന പല പണികളും സംശയം കൂട്ടുന്നുണ്ടായിരുന്നു. ഇടയ്ക്കു വച്ചു തിരക്കിൽ പെട്ട് ഉണ്ണിയെ കുറച്ചു സമയം കാണാതെയായി. ഞങ്ങൾ ഒരു സൈഡിൽ അവനെ കാത്തു നിന്നു. അവൻ കാഴ്ചകൾ കണ്ട് സ്ലോ മോഷനിൽ നടന്നു വരുന്നുണ്ട്. അങ്ങനെ സ്ഥലം എത്തി. പക്ഷെ 1.30കഴിയണം പാസ്സ് കിട്ടാൻ. പുറത്ത് എന്തോ പാർക്ക്‌ പണിയാനുള്ള പണികൾ നടക്കുന്നുണ്ട്. അവിടെ ഒത്തിരി പഴക്കമുള്ള മരങ്ങളും ഉണ്ട്. മഹലിന്റ മതിലിനു തന്നെ നല്ല ഉയരം ഉണ്ട്. ഉണ്ണി ഒരു അടിപൊളി ഫ്രെയിം സെറ്റ് ചെയ്തു എന്നെ നിർത്തി കുറച്ചു pics എടുത്തു. കൂട്ടത്തിൽ ഞാൻ മാത്രമേ ഫോട്ടോസ് എടുക്കാൻ സ്‌കിൽസ് ഇല്ലാത്തവൻ. എന്നാലും രണ്ടുപേരുടെ കൂടെ കൂടി ഞാൻ കുറച്ചൊക്കെ പഠിച്ചു തുടങ്ങി. പയ്യെ ഒരു മരത്തിന്റെ ചുവട്ടിൽ ഇരിപ്പായി എല്ലാരും. ഇപ്പോൾ സംസാരങ്ങൾ ഒന്നും ഇല്ല. ഇത് കഴിഞ്ഞു എങ്ങോട്ട് എന്ന ചോദ്യത്തിന് ഈ സ്ഥലം കണ്ടു കഴിഞ്ഞാലേ പ്രസക്തി ഒള്ളു എന്നതിനാൽ മൊത്തത്തിൽ ഫ്രീ ആണ്. ഞാൻ ആ സമയത്ത് ഉണ്ണീടെ ഗിമ്പൽ എടുത്ത് എന്റെ ഫോൺ