സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും

മൂന്നും കൂടെ ഒന്നിച്ചൊരു കറങ്ങാൻ പോക്ക് സ്വപ്നമായിരുന്നു. കാരണം സതീശന് പാലക്കാട്‌ axis bank ഇൽ ആണ് ജോലി. ഞാൻ കലൂർ താമസം. ഉണ്ണിക്കുട്ടൻ പുനലൂർ ഉള്ള ഒരു ക്ഷേത്രത്തിൽ ശാന്തിയും. നാട്ടിൽ ഒന്നിച്ചു കൂടിയതൊക്കെ പഴക്കം വന്ന ഓർമ്മകൾ ആയിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ  ആണ് ഹംപി കാണാൻ പോണം എന്ന ആഗ്രഹം വന്നത്. എങ്ങോട്ട് പോവാനും റെഡി ആയി നിൽക്കുന്ന എനിക്ക് ok ആയിരുന്നു. ബാക്കി രണ്ടും ആണ് പ്ലാൻ പറഞ്ഞത്.അപ്പോൾ  പിന്നെ പറയണോ? ഗ്രൂപ്പിൽ ഹംപി ടെ pics നിറഞ്ഞു. Blogs വായിച്ചു മൂന്നിടത്തു ഇരുന്ന് ഞങ്ങൾ ഏറെക്കുറെ ഹംപി കണ്ടും തീർത്തു. ബാക്കി കുറെ കോൺഫറൻസ് കാൾ വഴിയും. പക്ഷെ എങ്ങനെ കൂട്ടിയിട്ടും 3 ദിവസത്തെ ലീവ് കൊണ്ട് ഹംപി പോയി വന്നു ആഗ്രഹിച്ച places ഒന്നും explore ചെയ്യാൻ കഴിയില്ല എന്ന ട്വിസ്റ്റ്‌ ആയിരുന്നു കഥയിലെ വില്ലൻ.സെക്കന്റ്‌ കൊണ്ട് പ്ലാൻ മധുരയിലേക്ക്... അവിടെ നിന്ന് ഒന്നുകിൽ തഞ്ചാവൂർ... അല്ലെങ്കിൽ രാമേശ്വരം -ധനുഷ്‌കോടി. അങ്ങനെ പോവാനുള്ള വഴി നോക്കലായി. എന്തായാലും ഒന്നിച്ചു പോവാൻ നോക്കിയാൽ സമയം നഷ്ടം വരും എന്ന് മനസിലായപ്പോൾ പാലക്കാട്‌ നിന്ന് സതീശൻ ട്രെയിൻ വഴി മധുര എത്താം എന്നായി. ഞാൻ എറണാകുളത്തു നിന്ന് കൊട്ടാരക്കര ചെന്നിട്ട് ഉണ്ണീടെ കൂടെ മധുരയ്ക്ക് കേറാൻ പ്ലാൻ ഇട്ടു. അങ്ങനെ 2019 ഒക്ടോബർ 18 ന് വൈകീട്ട് 5 ന് മുൻപ് തന്നെ ഓഫീസിൽ നിന്ന് ഇറങ്ങി ഞാൻ ഒരു മണിക്കൂർ കൊണ്ട് റെഡി ആയി കിട്ടിയതൊക്കെ ഒരു ബാഗിൽ ആക്കി. ഉച്ചക്ക് ബ്രേക്ക്‌ ന് പാക്ക് ചെയ്യണം എന്നുണ്ടായിരുന്നു... ഒത്തില്ല... അടുത്ത ട്വിസ്റ്റ്‌ ഇറങ്ങാൻ നേരത്ത് അടിപൊളി മഴ. കുട ഓഫീസിൽ ആണ്. അവിടെനിന്നു sir ഇറങ്ങിയോ എന്നറിയാൻ വിളിച്ചു. ഞാൻ ഇപ്പോൾ വരാം... കടയിലാണ് എന്ന് പറഞ്ഞു. Saturday ആയതുകൊണ്ട് കുപ്പി ഒപ്പിക്കാൻ പോയതാണ്.റൂമിൽ നിന്ന് ജസ്റ്റ്‌ 100 മീറ്റർ ദൂരമേ ഓഫീസിൽ എത്താൻ വേണ്ടോള്ളൂ. ഓടി അവിടെ ഉള്ള ചെറിയ sun shade ന്റെ ചുവട്ടിൽ നിന്നു. എന്നാൽ ഇടിവെട്ട് ക്യു ന്റെ പുറകെ നിന്നാണ് sir ഡയലോഗ് അടിച്ചതെന്നു 6.30ആയപ്പോ മനസ്സിലായി. എന്നാലും പോകുകയാണ് എന്ന്  പറയാൻ വിളിച്ചപ്പോൾ കുട എടുത്തു വക്കാണ്ടാണോ ഒരു വഴിക്കു പോണെന്നു... ഗുരു ആയതുകൊണ്ടും പിന്നെ  ബേബിച്ചേട്ടൻ പറഞ്ഞപോലെ "ഇതെന്റെ ഐഡിയ ആയിപ്പോയി.... ". അടുത്ത പണി ഒരു കുട വാങ്ങണം എന്നതാണ്. പക്ഷെ ഷൂ മൊത്തം നനഞ്ഞു... ഇനി അതും വച്ചു പോയാൽ പറ്റൂല്ല. എനിക്ക് വേറെ ചെരിപ്പും ഇല്ല. അടുത്തുള്ള കടയിലേക്ക് ഓടുകയായിരുന്നു. കാരണം 7 മണിക്ക് സൗത്ത് ksrtc യിൽ നിന്നു ബസ് കേറണം. മഴ നല്ലപോലെ നനഞ്ഞു. കുടയുടെ വില കേട്ടപ്പോൾ ചെരുപ്പ് വാങ്ങാം എന്നായി. പക്ഷെ എനിക്ക് crocs തന്നെ വേണം എന്ന് വെറുതെ ഒരു വാശി... ബഡ്ജറ്റ് ന് ഒന്നും കിട്ടിയില്ല. ലാസ്റ്റ് റൂമിൽ തിരിച്ചു വന്നു ബാഗ് എടുത്തു... ഷൂ ഊരി എങ്ങോട്ടാ എറിഞ്ഞു. സമയം 6.55...ഒരു സ്ലിപ്പർ വാങ്ങിക്കൂടെ എന്ന് സ്വയം കുറ്റപ്പെടുത്തി വെറും കാലിൽ പുറത്തേക്കു വന്നപ്പോ റൂംമേറ്റ് ന്റെ ചെരുപ്പ് കണ്ടു. തേഞ്ഞൊരു പരുവം ആണ്... കണ്ടാൽ ഒരു ജോഡി ആണെന്ന് പോലും തോന്നില്ല. വല്ലഭനു പുല്ലും ആയുധം എന്നാണല്ലോ. 9" ന്റെ കാലിൽ 8"ന്റെ ചെരുപ്പ്... ആഹാ... ഉപ്പൂറ്റി ഫുൾ റോഡിൽ ആണ്. അവനോട് ചോദിക്കുക പോലും ചെയ്യണ്ടാണ് അത് എടുത്തോണ്ട് പോന്നത്. കാരണം അവന്റെ ഒർജിനൽ വുഡ്ലാൻഡ് ഷൂ നേക്കാൾ ഇതുകൊണ്ട് അവനു ഉപകാരം ഉള്ളതിനാൽ ചോദിച്ചാൽ കിട്ടില്ല... കലൂർ നിന്നു ബസ് കേറി. പക്ഷെ ലിസി ജംഗ്ഷൻ മുതൽ ബ്ലോക്ക്‌. ഇടക്ക് സമയം നോക്കിയും പുറത്തേക്കു നോക്കിയും വട്ടുപിടിച്ചിരിക്കുന്ന എന്നെ കണ്ടിട്ട് അടുത്തിരുന്ന ചേട്ടൻ എങ്ങോട്ടാ പോവണ്ടേ എന്ന് ചോദിച്ചു.south ksrtc. പുള്ളി പറഞ്ഞു നേരെ ഇറങ്ങി നടന്നോളാൻ, കാരണം അജ്ജാതി ബ്ലോക്ക്‌ ആയിരുന്നു. മഴ ചെറിയ ചാറൽ ആണ് ഒള്ളു  ഇപ്പോൾ. കുറച്ചു ചെന്നപ്പോൾ ഒരു ചേട്ടന്റെ കുടയിൽ ലിഫ്റ്റ് കിട്ടി. ആള് പാലക്കാട്‌ കാരൻ ആണ്. Psc വഴി കിട്ടിയ job ന്റെ കഥ ഒക്കെ പറഞ്ഞുതന്നു. അടുത്ത ചോദ്യം എനിക്കെന്താ പണി എന്നാണ്. ഒരു tutor ആണെന്ന് പറഞ്ഞു... എന്നെ ഒന്നുകൂടെ  അടിമുടി നോക്കിയിട്ട് പുള്ളി ഓപ്പൺ ആയിട്ട് ചോദിച്ചു... നിനക്ക് ഒരു ലുക്ക്‌ ഇല്ലല്ലോ എന്ന്. സൈസ് കണ്ടിട്ടാണോ എന്ന ചോദ്യത്തിന് അല്ല എന്ന മറുപടി കേട്ടപ്പോൾ കത്തി,  അത്യാവശ്യം നല്ല അലമ്പ് കോലത്തിൽ ആണെന്ന്. അങ്ങേരെ ഐഡി കാർഡ് കാണിച്ചിട്ട് മധുരക്ക് ഹെലികോപ്റ്റർ ഒന്നും കിട്ടില്ലാത്തത് കൊണ്ട്  ഒന്നും മിണ്ടിയില്ല. കുറച്ചു ചെന്നപ്പോൾ പുള്ളിടെ ഹോസ്റ്റൽ എത്തി. ഞാൻ പിന്നേം ചാറ്റൽ മഴ കൊണ്ട് ബസ് സ്റ്റേഷൻ വരെ. കൊട്ടാരക്കര യിൽ ചെന്നിട്ട് അവിടെ നിന്ന് 11.50 ന് പോവുന്ന മധുര ബസ് ആണ് ലക്ഷ്യം. ഉണ്ണിക്ക് പുനലൂർ നിന്നു കുറച്ചേ ഒള്ളു. ഞാൻ 7.30 നു ഒരു തിരുവനന്തപുരം ബസ് പിടിച്ചു. അത്  ഒരിക്കലും മധുര ബസ് കിട്ടാൻ പാകത്തിന് കൊട്ടാരക്കര എത്തിക്കില്ല എന്ന് ഞാൻ വൈറ്റില ബ്ലോക്ക്‌ ന്റെ സൗന്ദര്യം കണ്ടപ്പോ മനസിലാക്കി. കലൂർ താമസമാക്കിയിട്ടും എറണാകുളത്തിന്റെ ബ്ലോക്കിനെ പറ്റി വല്യ ധാരണ ഇല്ലായിരുന്നു. ദയനീയമായി ഞാൻ ഉണ്ണിയെ വിളിച്ചു. നീ വാടാ നോക്കാം എന്ന് പറഞ്ഞു. രാവിലെ തന്നെ മധുര എത്താൻ ആണ് പ്ലാൻ. ആ ബസ് മിസ്സ്‌ അയാൾ പിന്നെ രാവിലെ ആണ് ബസ് ഒള്ളു. നെറ്റ് നോക്കിയുള്ള അറിവാണ്. അല്ലേൽ ബസ് സ്റ്റേഷനിൽ ചോദിക്കണം. കോട്ടയം എത്തിയപ്പോൾ 9കഴിഞ്ഞു. സതീശൻ വിളിച്ചപ്പോൾ തന്ന ഉപദേശങ്ങളുടെ ടോൺ കേട്ടപ്പോൾ തന്നെ കലിപ്പിലാണ് എന്ന് മനസ്സിലായി. ഞാൻ കാരണം എല്ലാം കുളമാവാൻ പോവണല്ലോ എന്നോർത്ത് ബസ് ഇൽ സമയം കഴിച്ചു. കോട്ടയം എത്തിയപ്പോൾ അവരുടെ നിർദേശപ്രകാരം വേറെ തിരുവനന്തപുരം ബസ് നോക്കാൻ നിർബന്ധിതനായി. കാരണം ഞാൻ വന്ന ബസ് കോട്ടയം സ്റ്റാൻഡിൽ ഒരു 20 മിനിറ്റ് സുഖചികിത്സക്ക് കിടത്തും എന്ന് കണ്ടക്ടർ പറഞ്ഞു. ആ ടിക്കറ്റ് പൈസ പോയത് നോക്കാതെ  അടുത്ത തിരുവനന്തപുരം ബസ് നോക്കി നടക്കുമ്പോൾ ദേ കിടക്കാണ് മധുര ബസ്. ഉണ്ണിക്കുട്ടാ... ബസ് കിട്ടിടാ... അത് പക്ഷെ മുണ്ടക്കയം തേനി വഴി ആണ് പോകുന്നത്. അപ്പൊ മൂന്നും മൂന്നു വഴി വന്നു കൂട്ടിമുട്ടാൻ ആണ് വഴിയുള്ളു. ഒരു പെരുന്നാളിന് ഉള്ള ആളുണ്ട് ബസ് നിറയെ. മര്യാദക്ക് പാട്ടും കേട്ട് ഇരുന്ന് വന്ന ഞാനാ... ഒരു 5മിനിറ്റ് കഴിഞ്ഞപ്പോൾ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. നല്ല ചീറിപാഞ്ഞുള്ള പോക്കായിരുന്നു . കണ്ടക്ടർ വന്നപ്പോൾ സ്ഥലം മധുര എന്ന് പറഞ്ഞ എന്നെ ചുറ്റും നിന്നവർ അന്യഗ്രഹ ജീവിയെ കണ്ടപോലെ നോക്കുന്നുണ്ടായിരുന്നു.തിരക്ക് പോകുംതോറും കുറഞ്ഞു വരുന്നുണ്ടാർന്നു. മുണ്ടക്കയം എത്തുന്നതിനും കുറെ മുൻപ് തന്നെ സീറ്റ്‌ കിട്ടി. കുട്ടിക്കാനം എത്തിയപ്പോൾ വണ്ടി കുറച്ചു നേരം നിർത്തി ഇട്ടു. ഒരു ചായ കുടിച്ച് പിന്നേം കേറി ഇരിപ്പായി. നല്ല തണുപ്പുണ്ട്. ജാക്കറ്റ് എടുത്തിട്ടു. ചെറിയ കോടയും പേരിന് ഉണ്ട്. ബസ് ഏറെക്കുറെ കാലിയാണ്. പലരും 3 പേര് ഇരിക്കുന്ന കാലി സീറ്റ്‌ ഇൽ കയറി കിടപ്പായി. ഒന്ന് രണ്ട് സ്റ്റോപ്പ്‌ കൂടെ വണ്ടി ഇതുപോലെ നിർത്തി ഇട്ടു ഒരു 5 mins ബ്രേക്ക്‌ ആയിട്ട്. 4.30ആയപ്പോൾ ഞാൻ മധുര എത്തി. ഒരു 5.30 ആയപ്പോൾ ഉണ്ണിയുടെ ബസ് വന്നു. ഞങ്ങൾ കണ്ടുമുട്ടി. സതീശൻ ഞങ്ങളെ കാത്തു റെയിൽവേ സ്റ്റേഷൻ ൽ ഇരിക്കുന്നുണ്ട്. എന്നാ നേരെ മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് ബസ് കേറിക്കോ മക്കളെ എന്ന് സതീശന്റെ next മൂവ് കേട്ട വഴി അടുത്ത ബസ് തപ്പി പിടിച്ചു ഞങ്ങൾ കയറി. ഒരു ചെരുപ്പ് വാങ്ങാൻ അന്ന് ഉച്ചയാകേണ്ടി വന്നു എന്നത് സത്യം ആയിരുന്നു. ആ പ്രഭാതം മുതൽ മൂന്നു ദിവസം ബസ് കേറിയും നടന്നും ഇഴഞ്ഞും കണ്ടു തീർത്ത കാഴ്ചകളും അനുഭവങ്ങളും തെരുവോരത്തെ പെട്ടിക്കട ഫുഡ്‌പറഞ്ഞറിയിക്കാൻ പറ്റാത്ത ഓർമ്മകൾ ആയിരുന്നു സമ്മാനിച്ചത്. സത്യത്തിൽ ലോ ബഡ്ജറ്റ് ഇൽ backpackers ആയിട്ട് ഇന്ത്യ യുടെ വിവിധ സ്ഥലങ്ങൾ explore ചെയ്യാൻ ഉള്ള പ്ലാനിന്റെ training ആയിട്ടാണ് ഈ ട്രിപ്പ്‌ തുടങ്ങിയതെങ്കിലും മധുര ഇന്നും ഞങ്ങൾക്ക് തരാൻ ബാക്കി വച്ച കുറെ കാഴ്ചകൾ ഇനിയും പോവണം അവിടെ എന്നുതന്നെ ചിന്തിപ്പിക്കുകയാണ്‌. ബാക്കി ഭാഗം അടുത്ത പോസ്റ്റിൽ.... 
മധുര ബസ്റ്റാന്റിൽ നിന്ന് രാവിലെ കണ്ട കാഴ്ച്ച... 
Part 2:
http://thatlazymonk.blogspot.com/2020/04/2.html

Comments

Post a Comment

Popular posts from this blog

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 4

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 3