സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 8
ഇപ്പോൾ ഞങ്ങൾ റോഡിന്റെ അവസാനം കണ്ടു. അതിനു താഴേക്കു പടവുകൾ ഉണ്ട്. താഴെ കടൽ ആണ്... തിരകൾ അടിച്ചു കയറുന്നുണ്ട്. എന്നാൽ ഒരു വലിയ മൈതാനം പോലെ അവിടെ മണൽ കിടക്കുന്നുണ്ട് കുറേ കൂടെ നീളത്തിൽ, ആ റോഡിന്റെ extension പോലെ. അങ്ങോട്ട് നടന്നിറങ്ങി. നിറയെ വെളുത്ത മേഘങ്ങൾ ഉണ്ട് മുകളിൽ. കാര്മേഘവും ഉണ്ട്ട്ടോ. സന്തോഷം കാരണം കുറച്ചു നേരം ഞങ്ങൾ നിശബ്ദരായി. ഞാനും സതീശനും കടൽ നോക്കി അവിടെ ഇരുന്നു. ഉണ്ണി കറങ്ങി നടന്നു കുറേ ഫോട്ടോ എടുത്തു. കുറച്ചു കഴിഞ്ഞാണ് എണീറ്റത്. എന്തോ ഒരു വലിയ കാര്യം സാധിച്ചപോലെ ഉള്ള സന്തോഷം ആയിരുന്നു എനിക്ക്. കുറച്ചു നേരം അവിടെ കിടന്നു. പിന്നെ നോക്കിയപ്പോൾ അതിർത്തി തിരിച്ചിരിക്കുന്നത് പോലെ കമ്പി വേലി കെട്ടാനുപയോഗിക്കുന്ന പോസ്റ്റ് ഇട്ട് ചങ്ങല കൊണ്ട് ഒരു തിരിവ് കണ്ടു. ആ പോസ്റ്റിൽ ഒന്നിൽ കയറി നിന്ന് ഞാൻ കടലിന്റെ അറ്റത്തു ശ്രീലങ്ക കാണുന്നുണ്ടോ എന്ന് നോക്കി തിരിഞ്ഞപ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ എന്നെ നോക്കുന്ന സതീശനെ ആണ് കണ്ടത്. ആ നില്പിൽ കുറച്ചു ഫോട്ടോ അവൻ എടുത്തു. ഞാൻ കുറേ ദൂരം ചങ്ങല കഴിഞ്ഞും നടന്നു. പിന്നെ അവസാനം അവിടെ നിന്ന് തിരിച്ചു നടന്നു. കയറാൻ നേരത്താണ് മലപ്പുറ